കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പോലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടില്‍ തുടരാമെന്നും കോടതി അറിയിച്ചു. വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്.

അതേസമയം കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. അമ്മയ്ക്ക് വേണ്ടി, അഭിഭാഷകയായ ജയാനന്ദന്റെ മകളാണ് കോടതിയില്‍ ഹാജരായത്. റിപ്പര്‍ ജയാനന്ദന്‍ കൊന്നുതള്ളിയത് ഏഴുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും കൊന്നുതളളും. സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത് തന്നെ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വസ്തു വൃത്തിയാക്കുന്നതിനിടെ 45 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു ; വനം വകുപ്പെത്തി പിടികൂടി

0
തിരുവനന്തപുരം: വിതുര ഭാഗത്ത്‌ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. വിതുര സ്വദേശിയായ...

ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി...

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ് ; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പോലീസ്

0
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച്...

നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു ; വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ്...

0
തൃശൂര്‍: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കൊണ്ടുവന്ന പിക്കപ്പ്...