വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ ഒമ്പ​ത്​ ഇ​നം വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി. സെ​പ്​​റ്റം​ബ​ര്‍ 19ന്​ ​ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ കമ്മീഷ​ണ​റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്​ നി​കു​തി​യി​ന​ത്തി​ല്‍ കോ​ടി​ക​ളു​ടെ വ​രു​മാ​നം ല​ഭി​ക്കും. രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഫ​യ​ലി​ന്​ വ​കു​പ്പ്​ മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യും അ​നു​മ​തി ന​ല്‍​കി​യി​ട്ടും ഉ​ത്ത​ര​വാ​കാ​തെ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മ്മീ​ഷ​​ണ​റേ​റ്റി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​വ​രം ആ​ഗ​സ്റ്റ്​ 27ന്​ ‘​മാ​ധ്യ​മം’ റി​പ്പോ​ര്‍​ട്ട്​ ചെ​യ്തി​രു​ന്നു.

ബാ​ങ്കി​ലേ​ക്കു​ള്ള കാ​ഷ്​ വാ​ന്‍, മൊ​ബൈ​ല്‍ ത​ട്ടു​ക​ട, റി​ക്ക​വ​റി വാ​ന്‍, മൊ​ബൈ​ല്‍ ക്രെ​യി​ന്‍, വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും സെ​ലി​ബ്രി​റ്റി​ക​ളു​ടെ യാ​ത്ര​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര​വ​ന്‍, സ്കൂ​ള്‍-​കോ​ള​ജ്​-​ടൂ​റി​സ്റ്റ്​ ബ​സ്, കോ​ണ്‍​ക്രീ​റ്റ്​ മി​ക്സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ര്‍​ക്കു​ല​റാ​ണ്​ ക​മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സാ​ധാ​ര​ണ വാ​ഹ​ന​ത്തി​നു​ള്ള നി​കു​തി​യു​ടെ നാ​ലി​ര​ട്ടി​യാ​ണ്​ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഈ​ടാ​ക്കു​ക. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ന്‍ 52, കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ റൂ​ള്‍ 112 എ​ന്നി​വ​യ​നു​സ​രി​ച്ചാ​ണ്​ വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റം ന​ട​ത്തു​ന്ന​ത്.

ഈ ​നി​യ​മ​വും ച​ട്ട​വും വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലെ വ്യ​ത്യാ​സം കാ​ര​ണം കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ര്‍.​ടി.​ഒ ഓ​ഫീ​സു​ക​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ പ​ല​ത​രം നി​ബ​ന്ധ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​കാ​ര​ണം, വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ രൂ​പ​മാ​റ്റം വ​രു​ത്തി ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്തി സം​സ്ഥാ​ന​ത്ത്​ എ​ന്‍.​ഒ.​സി​ക്കാ​യി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തു​വ​ഴി വ​ര്‍​ഷം​തോ​റും കോ​ടി​ക​ളു​ടെ നി​കു​തി വ​രു​മാ​ന​മാ​ണ്​ സം​സ്ഥാ​ന​ത്തി​ന്​ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്.

വാ​ഹ​ന ബോ​ഡി​ക​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ പു​റ​മെ എ​ന്‍​ജി​ന്‍, എ​ന്‍​ജി​ന്‍ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​ഷ്ക​ര​ണം, എ​ന്‍​ജി​ന്‍, ചേ​സി​സ്​ എ​ന്നി​വ മാ​റ്റി​സ്ഥാ​പി​ക്ക​ല്‍, എ​ന്‍​ജി​ന്‍, മോ​ട്ടോ​ര്‍ ന​മ്പ​റു​ക​ള്‍ പു​തു​താ​യി കൊ​ത്തി​വെ​ക്ക​ല്‍, വാ​ഹ​ന​ങ്ങ​ളു​ടെ നി​റം​മാ​റ്റം, സീ​റ്റു​ക​ളി​ലെ മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വി​ലു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...

സിജെപി പ്രതിഷേധത്തിന് പിന്തുണ ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി...

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...