വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി എം വി ഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി എം വി ഡി. രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എം വി ഡി. വാഹനത്തിൻറെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്നുവെന്നും ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ പലയിടത്തും അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക എന്നും എം വി ഡി കുറിച്ചു.

എം വി ഡിയുടെ ഫേസ്ബുക് പോസ്റ്റ്

വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്; അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും.
രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ്.വാഹനത്തിന്റെ ഭാരം റോഡിൽ അനുഭവപ്പെടുന്നത് ടയറുകൾ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദിനീയ ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്സിൽ വെയിറ്റ് ലോകരാജ്യങ്ങൾ അംഗീകരിച്ച തരത്തിൽ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നത്. അമിതഭാരം റോഡുകളുടെ നാശത്തിനും, ഇത്തരം വാഹനങ്ങൾ അമിതമായി പുക വമിപ്പിക്കുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുമെന്ന് പഠന റിപ്പോർട്ടുകൾ ഉണ്ട്. വാഹനത്തിൻറെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്ന ഒന്നാണ്.ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഭീഷണിയായി പലയിടത്തും അപകടങ്ങൾ ഉണ്ടാക്കുന്നു.അമിതഭാരവുമായി ലോറികളുടെ പാച്ചിൽ മൂലം അടുത്തിടെയായി ജീവനുകൾ പൊലിയുന്ന സാഹചര്യങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടായിട്ടുണ്ട്.അമിതഭാരം കയറ്റുന്നത് നിങ്ങളുടെയും മറ്റു റോഡ് ഉപയോക്താക്കളുടേയും സുരക്ഷയെ അപകടത്തിലാക്കുന്നതിനു പുറമെ മറ്റൊരു വാഹനത്തിന് കിട്ടേണ്ട തൊഴിൽ ഇല്ലാതാക്കുന്നുണ്ട് എന്നത് കൂടി മറക്കരുത്
ആയതിനാൽ വാഹനങ്ങളിൽഅമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക.നമ്മുടെ റോഡുകൾ സുരക്ഷിതമായിരിക്കട്ടെ…

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...