കെ.എസ്.ഇ.ബിയുടെ ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകാതെ എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലി അപകടരഹിതമാക്കാനായി ഏണിക്ക് പകരം വാങ്ങിയ ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. വാങ്ങി ആറു മാസമായിട്ടും ഭൂരിഭാഗം ഇലക്ട്രിക് സര്‍ക്കിളുകളിലും വാഹനം ഒതുക്കിയിട്ടിരിക്കുകയാണ്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കാത്തതാണ് കെഎസ്ഇബിക്ക് പാരയായത്. കഴിഞ്ഞ വര്‍ഷം എറണാകുളം ഇലക്ട്രിക് സര്‍ക്കിളിലേക്ക് ഏരിയല്‍ ലിഫ്റ്റ് വാങ്ങിയപ്പോള്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 25 സര്‍ക്കിളുകളില്‍ കൂടി ജീവനക്കാരുടെ സുരക്ഷ മാനിച്ച് ഏരിയല്‍ ലിഫ്റ്റ് വാങ്ങുന്നു. ഇത് പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയല്‍ ലിഫ്റ്റും വാഹനങ്ങളും എത്തി എന്നായിരുന്നു പോസ്റ്റ്.

ഇപ്പോഴും ഏണിയുമായി കെഎസ്ഇബി ജീവനക്കാര്‍ നടക്കുമ്പോൾ 4 കോടി 21 ലക്ഷം രൂപയ്ക്ക് എന്‍സോള്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ഏരിയല്‍ ലിഫ്റ്റുകളെവിടെ. കാസര്‍കോടും എറണാകുളത്തുമൊഴികെ മറ്റൊരിടത്തും വാഹനത്തിനു മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ അനുവദിച്ചില്ല. ഗുഡ്സ് കാരിയര്‍ വാഹനത്തില്‍ ഏരിയല്‍ ലിഫ്റ്റ് സ്ഥാപിച്ചാല്‍ അത് മോഡിഫിക്കേഷനാണെന്നും അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നുമാണ് ഇതിനു മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മറുപടി. സര്‍ക്കാര്‍ തന്നെ ഇളവ് അനുവദിക്കട്ടെയെന്ന് ആവര്‍ത്തിച്ച് എംവിഡി കൈമലര്‍ത്തുകയാണ്. സാങ്കേതികതയുടെ പേരില്‍ ഉപയോഗിക്കാനാകാതെ ഓരോ വൈദ്യുതി ഓഫീസിലും എയര്‍ ലിഫ്റ്റ് പൊടിപിടിക്കുമ്പോള്‍ താഴേത്തട്ടിലെ ലൈന്‍മാന്റെ ജീവന്‍ തുലാസിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു ; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ്...

0
കോഴിക്കോട്: പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്....

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ ; എട്ടുമരണം

0
ഗാങ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ...

റബ്ബർ താങ്ങുവില 250 ആയി ഉയർത്തി ; ജൂലായ്‌ മുതലുള്ള ബില്ലികൾക്ക് മുൻകാലപ്രാബല്യം

0
തിരുവനന്തപുരം : റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി...

പരീക്ഷാ ക്രമക്കേട് : `പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം ; വീണ്ടും...

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന്...