ജോലി നല്‍കാമെന്നു പറഞ്ഞ്‌ കോടികള്‍ തട്ടിയ കേസില്‍ മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഭാര്യക്കും പങ്കുള്ളതായി സൂചന

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്നു പറഞ്ഞ്‌ കോടികള്‍ തട്ടിയ കേസില്‍ മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഭാര്യക്കും പങ്കുള്ളതായി സൂചന. തട്ടിപ്പുകേസിലെ പ്രധാനപ്രതികളിലൊരാളായ സന്തോഷ്‌കുമാറിന്റെ ഭാര്യയുടെ ബാങ്ക്‌ അക്കൗണ്ട്‌ വഴി വന്‍ തുകകളാണ്‌ മറിഞ്ഞത്‌. മുഖ്യപ്രതി വിനീഷ്‌രാജ്‌ സംസ്‌ഥാനത്തിനു പുറത്തുള്ള അക്കൗണ്ടില്‍നിന്ന്‌ സന്തോഷ്‌കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം അയച്ചതായും പറയപ്പെടുന്നു. ഇവര്‍ ഈ പണം റിയല്‍ എസ്‌റ്റേറ്റിലടക്കം ചെലവാക്കി.

തട്ടിപ്പിന്‌ ഇരയായവരില്‍നിന്നു പണം കൈപ്പറ്റിയിരുന്നത്‌ സന്തോഷ്‌കുമാറായിരുന്നുവെന്ന്‌ പണം നഷ്‌ടമായവര്‍ പറയുന്നു. വിനീഷ് രാജിന്റെ ബാങ്ക്‌ ഇടപാടുകള്‍ സംസ്‌ഥാനത്തിന്‌ പുറത്തും നടന്നതായി അന്വേഷണസംഘത്തിന്‌ അറിയാന്‍ കഴിഞ്ഞു. ഇതും അന്വേഷണപരിധിയില്‍ കൊണ്ടുവന്നേക്കും.
തട്ടിപ്പുകേസ്‌ അന്വേഷിക്കുന്ന സംഘത്തില്‍നിന്ന്‌ മാവേലിക്കര എസ്‌.ഐ മുഹ്‌സിന്‍ മുഹമ്മദിനെ മാറ്റി.

തുടക്കത്തില്‍ പരാതിയില്‍ കേസെടുക്കാതെ വാദിയേയും പ്രതിയേയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കിയത്‌ ഈ ഉദ്യോഗസ്‌ഥനായിരുന്നുവത്രേ. ഈ ആരോപണം നിലനില്‍ക്കുമ്പോള്‍തന്നെ അന്വേഷണസംഘത്തില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്‌ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ അന്വേഷണ സംഘത്തില്‍നിന്ന്‌ മുഹ്‌സ്‌നെ ഒഴിവാക്കാന്‍ ഡി.ഐ.ജി നിര്‍ദേശിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ദീപുത്യാഗരാജന്‍ വിദേശത്തേക്ക്‌ കടന്ന സാഹചര്യത്തില്‍ ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ലൂക്ക്‌ ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...