ഡല്‍ഹി : ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെ “കുടുംബാംഗങ്ങള്‍’ എന്ന് അഭിസംബോധന ചെയ്ത കത്തില്‍ 10 കൊല്ലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദിയുടെ കത്ത്. തന്റെ ഭരണകാലത്ത് ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം നേട്ടമാണ്. ദരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ ഫലമാണ് ഈ പരിവര്‍ത്തനമെന്നും അദ്ദേഹം പറയുന്നു. സാസ്കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്റെ സഞ്ചാരം.
വികസിത ഭാരതത്തിനായി കൈകോര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകള്‍, എല്ലാവര്ക്കും വൈദ്യുതി, വെള്ളം, എല്‍പിജി ലഭ്യത, ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകള്‍ക്ക് സഹായം തുടങ്ങി തന്റെ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും ചരക്ക് സേവന നികുതി (ജിഎസ്ടി), ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖിനെതിരായ നിയമം, വനിതാ സംവരണ നിയമം, പുതിയ പാര്‍ലമെന്റ് മന്ദിരം എന്നിങ്ങനെയുള്ള ചുവടുവയ്പ്പുകളും കത്തില്‍ പറയുന്നു.





























