എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മേയ് മൂന്നിന് വൈകുന്നേരം ആറിന് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന നാട്ടരങ്ങ് കലാ – സാംസ്‌കാരിക പരിപാടിയില്‍ 2021- 22ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കും. മേയ് നാലിന് രാവിലെ 10ന് ജില്ലാ സ്‌റ്റേഡിയത്തില്‍ ചെസ് മത്സരം സംഘടിപ്പിക്കും. മേയ് അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട ടൗണില്‍ മാജിക് ഷോ നടക്കും. മേയ് എട്ടിന് രാവിലെ 10ന് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമവും നൂറു പഠന കേന്ദ്രങ്ങളില്‍ സാക്ഷരതാ പഠിതാക്കളുടെ രചനാ മത്സരവും നടക്കും.

മേയ് ഒന്‍പതിന് രാവിലെ ഒന്‍പതിന് ജില്ലയിലെ പ്രധാന ടൗണുകളില്‍ സംഘടിപ്പിക്കുന്ന ഫ്‌ളാഷ് മോബിന് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ തുടക്കമാകും. മേയ് ഒന്‍പതിന് രാവിലെ 10ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. മേയ് ഒന്‍പതിന് വൈകുന്നേരം 3.30ന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ തമ്മില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ വടംവലി മത്സരം നടത്തും. ഇതിനു പുറമേ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. എന്റെ കേരളം പ്രദര്‍ശന വിപണന മേള സംബന്ധിച്ച് മികച്ച മൂന്നു വാര്‍ത്ത തയാറാക്കുന്ന പ്രിന്റ്, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...