പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് വിജയികളെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ ദേശാഭിമാനി ദിനപത്രത്തിലെ ശരണ്‍ ചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. മാതൃഭൂമി ദിനപത്രത്തിലെ എസ്. സുനിത് കുമാര്‍ രണ്ടാം സ്ഥാനവും കെ.ആര്‍. ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി.
ദൃശ്യ മാധ്യമം മികച്ച റിപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ എസിവി ന്യൂസിലെ എം.ജെ. പ്രസാദ് ഒന്നാം സ്ഥാനം നേടി. കൈരളി ടിവിയിലെ സുജു റ്റി ബാബു രണ്ടാം സ്ഥാനവും റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രവീണ്‍ കെ പുരുഷോത്തമന്‍ മൂന്നാം സ്ഥാനവും നേടി.
അച്ചടി മാധ്യമം മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ വിഭാഗത്തില്‍ ദേശാഭിമാനി ദിനപത്രത്തിലെ ജയകൃഷ്ണന്‍ ഓമല്ലൂര്‍ ഒന്നാം സ്ഥാനവും മാതൃഭൂമി ദിനപത്രത്തിലെ കെ. അബൂബക്കര്‍ രണ്ടാംസ്ഥാനവും നേടി. ദൃശ്യ മാധ്യമം മികച്ച കാമറാമാന്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പി. അജി ഒന്നാം സ്ഥാനവും എസിവി ന്യൂസിലെ എസ്. പ്രദീപ് രണ്ടാം സ്ഥാനവും നേടി.
മികച്ച പൊതുവായ കവറേജിനുള്ള അച്ചടി മാധ്യമ വിഭാഗത്തിലെ ഒന്നാംസ്ഥാനം ദേശാഭിമാനി ദിനപത്രം നേടി. രണ്ടാം സ്ഥാനം മാതൃഭൂമി ദിനപത്രവും മൂന്നാം സ്ഥാനം ദീപിക ദിനപത്രവും നേടി. മികച്ച പൊതുവായ കവറേജിനുള്ള ദൃശ്യമാധ്യമ വിഭാഗത്തിലെ ഒന്നാം സ്ഥാനം മാതൃഭൂമി ന്യൂസ് നേടി. രണ്ടാം സ്ഥാനം എസിവി ന്യൂസും മൂന്നാം സ്ഥാനം കൈരളി ന്യൂസും നേടി.
പൊതുവിഭാഗത്തില്‍ വികസന ക്ഷേമ ഫോട്ടോഗ്രാഫി മത്സരത്തില്‍ സന്തോഷ് നിലയ്ക്കലിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ജയകൃഷ്ണന്‍ ഓമല്ലൂരിനും മൂന്നാം സ്ഥാനം പി.കെ. സുനില്‍ കുമാറിനും ലഭിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ റിട്ട സീനിയര്‍ അസിസ്റ്റന്‍ഡ് എഡിറ്റര്‍ രാധാകൃഷ്ണന്‍ കുറ്റൂര്‍, ദേശാഭിമാനി റിട്ട ചീഫ് റിപ്പോര്‍ട്ടര്‍ എബ്രഹാം തടിയൂര്‍, ഐ ആന്‍ഡ് പിആര്‍ഡി റിട്ട ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഇതിനു പുറമേ അച്ചടി മാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും ദൃശ്യമാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും പ്രത്യേക പുരസ്‌കാരമായി ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































