Thursday, July 3, 2025 7:49 am

സുവിശേഷകന്‍ എം.വൈ യോഹന്നാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുവിശേഷകന്‍ എം.വൈ യോഹന്നാന്‍ അന്തരിച്ചു പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ യോഹന്നാന്‍ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്‌നോസ്റ്റിക് ചെയര്‍മാനായ പ്രഫ.എം.വൈ യോഹന്നാന്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട.പ്രിന്‍സിപ്പലാണ്. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ്.

കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്‌സിറ്റി റാങ്കോടെ ബിഎഡ് പൂര്‍ത്തിയാക്കി.1964ല്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 33 വര്‍ഷം ഇതേ കോളജില്‍ അധ്യാപകനായി ജോലി ചെയ്തു. 1995ല്‍ പ്രിന്‍സിപ്പലായി നിയമിതനായി. രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ചു. ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതല്‍ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി. സംസ്‌കാരം പിന്നീട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

0
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി...

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍...

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...