സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ; സൈബര്‍ തീവ്രവാദമാണെന്ന് പോലീസ് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമാണെന്ന് പോലീസ് കോടതിയില്‍. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ നാലാം പ്രതിയായ അബ്ദുല്‍ ഗഫൂര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ പോലീസിന്റെ കണ്ടെത്തല്‍ കോടതിയെ അറിയിച്ചത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന ഐടി ആക്ടിലെ 66 എഫ് വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ്. കേസില്‍ 66 എഫ് വകുപ്പ് ഉള്‍പ്പെടുത്തുന്നതിന് പ്രഥമിക തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോഴിക്കോട്, ബെംഗളൂരു സമാന്തര എക്‌സചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന്‍ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പാകിസ്ഥാന്‍ സ്വദേശി, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈന സ്വദേശികളായ ഫ്‌ളൈ, ലീ എന്നിവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച്‌ കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ...

ബാറിലെ തർക്കവും അടിപിടിയും ; ലഹരിസംഘങ്ങളുടെ കുടിപ്പക : യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു

0
മണ്ണഞ്ചേരി (ആലപ്പുഴ) : ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ആലപ്പുഴ നഗരത്തിനടുത്ത...

തിരുത്തൽ കടുപ്പിക്കാൻ സിപിഎം ; വിശാല സംസ്ഥാന കമ്മിറ്റിക്ക് ശേഷം നേതൃമാറ്റത്തിന് സാധ്യത

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അടിമുടി പരിഷ്കരണത്തിനും തിരുത്തൽ...

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറി ; എം.ആർ അജിത്കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കും

0
തിരുവനന്തപുരം: ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചതിൽ നടപടി നേരിട്ട എം.ആർ അജിത്കുമാർ സെൻട്രൽ...