മൈലപ്ര സഹകരണ ബാങ്ക് ; ജപ്തി ചെയ്ത വസ്തുവകകളുടെ ലേലം അടുത്ത മാസം 5ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത വസ്തുവകകളുടെ ലേല നടപടികള്‍ ഓഗസ്റ്റ് 5ന് ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. ആകെ ഒന്‍പത് വായ്പകളുടെ നടപടികളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ഈ ലേല നടപടികളിലൂടെ ബാങ്കിന് ലഭിക്കുന്നത് 3.64 കോടിയോളം രൂപയാണ്. ചെറിയ തുകകള്‍ അത്യാവശ്യക്കാര്‍ക്ക് മടക്കി നല്കുവാന്‍ ഇതിലൂടെ കഴിയും. വായ്പാ കുടിശ്ശിക കര്‍ശനമായി പിരിച്ചെടുക്കുമെന്നും ആരോടും വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസിഡന്റ് പറഞ്ഞു. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ല, എന്നാല്‍ ഇത് മടക്കിനല്കുവാന്‍ സാവകാശം വേണം. നിക്ഷേപകര്‍ അനാവശ്യമായി തിരക്ക് കൂട്ടിയാല്‍ ബാങ്കിന് സുഗമമായി പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. ഇത് പണം മടക്കിനല്‍കുന്നതിന് കാലതാമസം വരുത്തും. ഇപ്പോഴുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും നിക്ഷേപകര്‍ പൂര്‍ണ്ണമായി സഹകരിച്ചാല്‍ വളരെ പെട്ടെന്ന് ഇത് തരണം ചെയ്യുവാന്‍ കഴിയുമെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

511/18, 506/18, 01/2020, 02/2020, 03/2020 എന്നീ അഞ്ചു വായ്പകളിന്മേല്‍ ജപ്തി ചെയ്ത വസ്തുവകകളുടെ പരസ്യ ലേലം ഓഗസ്റ്റ് 5ന് രാവിലെ 11 മണിക്ക് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ വെച്ച് നടക്കും. ഈ ലേലത്തിലൂടെ രണ്ടുകോടി പന്ത്രണ്ട് ലക്ഷത്തിലധികം (2,12,63,393) രൂപ ബാങ്കിന് ലഭിക്കും.  ഇതില്‍ ഒരാള്‍ മാത്രം ബാങ്കിന് നല്കുവാനുള്ളത് 1.51 കോടിയാണ് (1,51,13,561).

503/18, 504/18, 513/18, 507/18 നാലു വായ്പകളിന്മേല്‍ ജപ്തിചെയ്ത വസ്തുവകകളുടെ ലേലം ഓഗസ്റ്റ് പത്താം തീയതിയാണ്. ഈ ലേലത്തിലെ തുക 1.52 കോടി (1,52,10,948) വരും. ഇതില്‍ ഒരു വായ്പക്ക് മാത്രം 94 ലക്ഷം രൂപ (94,08186) കുടിശ്ശികയുണ്ട്. രാവിലെ 11 മണിക്ക് മൈലപ്രാ കേന്ദ്ര ഓഫീസില്‍ വെച്ചാണ് പരസ്യലേലം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...