നിരുത്തരവാദപരമായി പെരുമാറി ; എംഎല്‍എ പി.ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച്‌ സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി.ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച്‌ സ്പീക്കര്‍ എം.ബി രാജേഷ്. സഭയില്‍ നടക്കുന്ന ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ ചില സാമാജികര്‍ ഇറങ്ങി നടക്കുന്നതും സംഘം ചേര്‍ന്ന് സംസാരിക്കുന്നതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രണ്ടുതവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനിടെ, മന്ത്രി പി.രാജീവ് സംസാരിക്കുന്നതിനിടെ തൊട്ടുപിന്നിലിരുന്ന ചിത്തരഞ്ജന്‍ എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നില്‍ക്കുന്നതും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടു.

മന്ത്രിയുടെ പ്രസംഗം തടഞ്ഞ് ചിത്തരഞ്ജന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ സ്പീക്കര്‍ വിമര്‍ശനം നടത്തി. ‘രണ്ടു തവണ പറയേണ്ടി വന്നു. സഭയില്‍ അംഗങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നില്‍ക്കുന്നതും ശരിയായ നടപടിയല്ല. വളരെ ഗൗരവപ്പെട്ട പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധയും താത്പര്യവും പുലര്‍ത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല. അത് കര്‍ക്കശമായി പറയേണ്ടി വരികയാണ്’ – സ്പീക്കര്‍ എം.ബി.രാജേഷ് മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...