കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതിയുമായി നിരവധിപേര്‍. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പില്‍ കുടുക്കിയത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.

കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്‍കി വിദേശികളടക്കമുള്ളവരോട് സെക്‌സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചൈയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും അന്‍ഷുല്‍ പറഞ്ഞു. ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു.

മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് സംഘത്തിന്റെ വലയില്‍പെട്ടിരിക്കുന്നത്. ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെ്ക്‌സ്ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്ന് അന്‍ഷുല്‍ പറയുന്നു. കംബോഡിയയിലെ ഇന്ത്യന്‍ എംബസിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. കംബോഡിയ പോലീസിനേയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അന്‍ഷുല്‍ പറഞ്ഞു. അന്‍ഷുലിന്റെ പരാതിയില്‍ ബിനാനിപുരം പോലീസ് കേസെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...