29.9 C
Pathanāmthitta
Sunday, September 25, 2022 5:53 pm
smet-banner-new

മൈലപ്രാ സഹകരണ ബാങ്ക് ; അസിസ്റ്റന്റ് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സസ്പെന്റ് ചെയ്തു

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെക്കൂടി  സസ്പെന്റ് ചെയ്തു. കഴിഞ്ഞ 30 വര്‍ഷത്തോളം ബാങ്കില്‍ ജോലി ചെയ്തിരുന്നവരാണ് ഇരുവരും. അസിസ്റ്റന്റ് സെക്രട്ടറി ഷാജന്‍ കോശി, അക്കൌണ്ടന്റ് തോമസ്‌ മാത്യു എന്നിവരെയാണ് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും ആരുടേയും പണം നഷ്ടപ്പെടില്ലെന്നും ആവശ്യക്കാര്‍ക്ക് സമയബന്ധിതമായി പണം തിരികെ നല്‍കുമെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

Dongtos
a-one-ad
prep
ALA
previous arrow
next arrow

നിക്ഷേപകര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം 5 പേരടങ്ങുന്ന ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, ജീവനക്കാരുടെ പ്രതിനിധി, നിക്ഷേപകരുടെ പ്രതിനിധി, കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്. ഈ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിട്ടാണ് നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നതെന്നും കുടുംബശ്രീ വായ്പകള്‍, ചിട്ടി ഇടപാടുകള്‍ തുടങ്ങി ബാങ്കിന്റെ എല്ലാ ബിസിനസ് ഇടപാടുകളും ഉടന്‍ ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

asian
KUTTA-UPLO

മൈലപ്രാ ബാങ്കിലെ ആറു ജീവനക്കാരെ ഇതുവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെയാണ് സസ്പെന്‍ഷനില്‍ ആയത്. അതിനാല്‍ ഇദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞുവെച്ചിരിക്കുകയാണ്. ജോഷ്വാ മാത്യുവിനെ കൂടാതെ അര്‍ച്ചന കെ.വി (അക്കൌണ്ടന്റ്), തോമസ്‌ ദാനിയേല്‍ (ക്ലാര്‍ക്ക്), പ്രിനു ടി.മാത്യു (ജൂനിയര്‍ ക്ലാര്‍ക്ക്), ഷാജന്‍ കോശി (അസിസ്റ്റന്റ് സെക്രട്ടറി), തോമസ്‌ മാത്യു (അക്കൌണ്ടന്റ്) എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുള്ളത്.

asian
WhatsAppImage2022-07-31at72836PM
dif
444356
previous arrow
next arrow

മൈലപ്രാ ബാങ്ക് പൂട്ടിക്കുവാന്‍ ചിലര്‍ രഹസ്യ അജണ്ട തയ്യാറാക്കിയിരുന്നു. ബാങ്കിലെ ചില ജീവനക്കാര്‍ ഇവരോടൊപ്പം കൂടിയതാണ് നിക്ഷേപകരില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കിയത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമായിരുന്നു ചില ജീവനക്കാരുടെ നടപടി. ജോലി ചെയ്യുന്ന സ്ഥാപനത്തെ തകര്‍ക്കുവാന്‍ ചില സ്ഥാപിത താല്‍പ്പര്യക്കാരോടുകൂടി ചേര്‍ന്ന് നീങ്ങിയത് ഗുരുതരമായ തെറ്റ് തന്നെയാണ്. ഇത്തരക്കാരെ ജീവനക്കാരായി വെച്ചുകൊണ്ട് ബാങ്കിന് മുമ്പോട്ടുപോകുവാന്‍ കഴിയില്ല. ചെലവുകള്‍ പരമാവധി കുറച്ചുകൊണ്ട് ബാങ്ക് കൂടുതല്‍ ലഭത്തിലാക്കുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. വായ്പാ കുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ജപ്തി ചെയ്ത വസ്തുവകകളുടെ ലേലവും തുടര്‍നടപടികളും മാറ്റിവെക്കില്ലെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വ്യക്തമാക്കി.

ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവിനെ സസ്പെന്റ് ചെയ്തതോടെയാണ് സെക്രട്ടറിയുടെ പദവിയില്‍ ഒഴിവ് ഉണ്ടായത്. അസിസ്റ്റന്റ് സെക്രട്ടറി ഷാജന്‍ കോശിയായിരുന്നു ഈ പദവി ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബാങ്കിന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ ഇദ്ദേഹം സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തില്ലെന്നുമാത്രമല്ല ബാങ്കിനെതിരെ ചില തല്‍പ്പരകക്ഷികള്‍ നടത്തിയ ഗൂഡാലോചനയിലും പങ്കെടുത്തുവെന്നാണ് സൂചന. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 1,40,000 രൂപ സെക്രട്ടറി കൈപ്പറ്റിയപ്പോള്‍  അസിസ്റ്റന്റ് സെക്രട്ടറി 1,16,000 രൂപ പ്രതിമാസം കൈപ്പറ്റിയിരുന്നു.

ബാങ്കിന്റെ സെക്രട്ടറി ജോഷ്വാ മാത്യു ശമ്പളവും ആനുകൂല്യങ്ങളും അടക്കം അവസാനം വാങ്ങിയത് ഏകദേശം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ്. ക്ലാസ് മൂന്ന് വിഭാഗത്തിലെ സെക്രട്ടറിക്ക് പരമാവധി ലഭിക്കേണ്ടത് 75000 രൂപ മാത്രമാണ്. ഓരോ മാസവും സെക്രട്ടറി ജോഷ്വാ മാത്യു അധികമായി കൈപ്പറ്റിയത് 65000 രൂപയാണ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31വരെ 36 മാസങ്ങളിലായി ഇദ്ദേഹം മാത്രം അനധികൃതമായി കൈപ്പറ്റിയത് 2,340,000 രൂപയാണ്. (ഇരുപത്തി മൂന്നു ലക്ഷത്തി നാല്‍പ്പതിനായിരം).

ഈ ബാങ്ക് ക്ലാസ് ഒന്ന് വിഭാഗത്തില്‍ സ്പെഷ്യല്‍ ഗ്രേഡിലായിരുന്നു. എന്നാല്‍ 2018 – 2019 ലെ ഓഡിറ്റില്‍ ബാങ്കിന്റെ ഈ ഗ്രേഡ് നഷ്ടപ്പെട്ടു. ക്ലാസ്സ്‌ മൂന്നിലേക്കാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ചെന്നെത്തിയത്. ഈ വിവരം മുന്‍കൂട്ടി ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു അറിഞ്ഞിരുന്നെങ്കിലും ബാങ്ക് ഭരണസമിതിയില്‍ നിന്നും ഇക്കാര്യം മൂടിവെച്ചു.  ഓഡിറ്റ് റിപ്പോര്‍ട്ട് ബാങ്കിന് കിട്ടിയത് 2019 ഡിസംബറിലാണ്. 2019 ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ് ഒന്ന് വിഭാഗത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുവാന്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് അര്‍ഹതയില്ല. അതായത് ഏപ്രില്‍ ഒന്ന് മുതല്‍ ബാങ്ക് ക്ലാസ് മൂന്ന് വിഭാഗത്തിലാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് 2019 ഡിസംബറിലാണ് ലഭിച്ചത് എന്നത് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും ഇതിന് നിയമസാധുതയില്ല. ജീവനക്കാര്‍ അനര്‍ഹമായി കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുവാനുള്ള നടപടിയും ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
asian
WhatsAppImage2022-07-31at72444PM
asian
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow