പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ ജനകീയ മാർച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി. ജയകൃഷ്ണൻ മൈലപ്രയുടെ അധ്യക്ഷതയിൽ നടത്തിയ മാർച്ച് പഞ്ചായത്ത് മെമ്പർ കെ.എസ് പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം അഡ്വ.ലെസ് ലി ഡാനിയേൽ, ബിജെപി പഞ്ചായത്ത് ജന.സെക്രട്ടറി. അഖിൽ എസ് പണിക്കർ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്‍റ് ഷിജു.ജി, മഹിളാമോർച്ച മണ്ഡലം കമ്മറ്റി അംഗം പുഷ്പലത രാധാകൃഷ്ണൻ, ജില്ല കമ്മറ്റി അംഗം അനികുമാർ എന്നിവർ ധർണയിൽ സംസാരിച്ചു. തുടന്ന് പോലീസ് അദ്ധ്യക്ഷൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.