പത്തനംതിട്ട : വാഹനങ്ങള്‍പാര്‍ക്ക് ചെയ്യുവാന്‍ മുന്തിയ വിട്രിഫൈഡ് ടൈല്‍സ് വിരിച്ച പോര്‍ച്ച് ഇനി മൈലപ്രാ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം. രോഗികള്‍ക്കും കൂടെവരുന്നവര്‍ക്കും വിശ്രമിക്കാന്‍ ഒരുക്കിയതാണ് ഈ ഭാഗം. ഇരിക്കുവാനുള്ള കസേരയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയവര്‍ ഞെട്ടിത്തരിച്ചുപോയി. കാലു ചവിട്ടാന്‍ പോലും മടിക്കുന്ന അത്ര ഭംഗിയായി കിടക്കുന്ന രോഗികളുടെ വിശ്രമസ്ഥലത്ത് ഒരു കാറും ഏതാനും ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്തിരിക്കുന്നു. രോഗവുമായി എത്തിയവര്‍ പുറത്ത് കാത്തുനിന്നു. 10;15 കഴിഞ്ഞപ്പോള്‍ ജീവനക്കാരെത്തി. എന്നിട്ടും വാഹനം മാറ്റുവാന്‍ ആരും കൂട്ടാക്കിയില്ല. എന്താന്നല്ലേ …കാട്ടിലെ തടി …തേവരുടെ ആന…
വാഹനങ്ങള്‍പാര്‍ക്ക് ചെയ്യുവാന്‍ മുന്തിയ വിട്രിഫൈഡ് ടൈല്‍സ് വിരിച്ച പോര്‍ച്ച് ഇനി മൈലപ്രാ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം
RECENT NEWS
Advertisment