ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊവിഡ് ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര സംഘടനയുടെ 193 അംഗ രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ലെസോത്തോ, കൊമോറോസ്, കിരിബാത്തി, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൌരു, ഉത്തര കൊറിയ, പാലൌ, സാവോ തോം ആന്‍ഡ് പ്രിന്‍സിപി, സോളമന്‍ ദ്വീപുകള്‍, സൌത്ത് സുഡാന്‍, തജിക്കിസ്ഥാന്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, ടുവാലു, വന്വാടു, യെമന്‍ എന്നീ രാജ്യങ്ങളായിരുന്നു അവ. എന്നാല്‍ യെമനിലും സൌത്ത് സുഡാനിലും ആദ്യ കൊവിഡ് 19 പിന്നാലെ സ്ഥിരീകരിച്ചു. വളരെ കുറച്ച്‌ സന്ദര്‍ശകര്‍ എത്തുന്ന ചെറിയ ദ്വീപുകളാണ് ഇവയില്‍ ഏറിയവയും.

പട്ടികയിലെ മറ്റെല്ലാ രാജ്യങ്ങളും ശാന്തസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന രാജ്യങ്ങളാണ്. ഇവയില്‍ എല്ലാം തന്നെ ജനസംഖ്യയും വളരെ കുറവാണ്. വത്തിക്കാന്‍ സിറ്റി, മൊണോക്കോ എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൌരുവില്‍ ആകെയുള്ളത് 10823 പേരാണ്. ഭൂമിയിലെ തന്നെ ഏറ്റവും കുറവ് സന്ദര്‍ശകരുള്ള രാഷ്ട്രം കൂടിയാണ് നൌരു. ഒരു കേസ് പോലുമില്ലാതിരുന്നിട്ടും കിരിബാത്തി, ടോംഗ, വന്വാടു എന്നിവിടങ്ങളില്‍ ഇതിനോടകം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണുള്ളത്.

മറ്റ് രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ നിരന്തരം എത്തുന്നതുമായ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചിട്ടുള്ളത് ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പ്രവചനാതീതമായ വേഗത്തിലായിരുന്നു കൊവിഡ് 19 വൈറസ് പടര്‍ന്നത്. എന്നാല്‍ ആഗോളതലത്തില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയും രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിയുന്ന നിലയിലേക്ക് കൊവിഡ് 19 വളരെ കുറച്ച്‌ സമയം മാത്രമാണ് എടുത്തത്. 105952 പേര്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...