മൈലപ്രാ സഹകരണ ബാങ്ക് വിഷയം ജില്ലയിലെ മറ്റു സഹകരണ ബാങ്കുകളെയും ബാധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്ക് വിഷയം ജില്ലയിലെ മറ്റു സഹകരണ ബാങ്കുകളെയും ബാധിക്കുന്നു. മിക്ക ബാങ്കുകളില്‍ നിന്നും വന്‍ തോതില്‍ നിക്ഷേപം പിന്‍ വലിക്കുന്നതായാണ് വിവരം. ഇത് ഗ്രാമീണ മേഖലയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ വന്‍ പ്രതിസന്ധിയിലാക്കും. ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡില്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനമായിരുന്നു മൈലപ്ര ബാങ്കിന്റെത്. ഷെഡ്യൂള്‍ഡ്‌ ബാങ്കിനോട് ഉള്ള അതേ വിശ്വാസമായിരുന്നു മൈലപ്രാ സഹകരണ ബാങ്കിനോടും നിക്ഷേപകര്‍ കാട്ടിയത്. പ്രസിഡന്റ് ജെറി ഈശോ ഉമ്മനോടുള്ള വിശ്വാസവും ഇതില്‍ പ്രധാനമായിരുന്നു. അഴിമതിക്കറ പുരളാത്ത പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമാണ് ജെറി ഈശോ ഉമ്മന്‍. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തി. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ലക്ഷ്യമിടുന്നതിലും ഇരട്ടിയായിരുന്നു ഇവിടെ ലഭിക്കുന്ന നിക്ഷേപം. മറ്റുള്ള സഹകരണ ബാങ്കുകള്‍ എന്നും അസൂയയോടെയാണ് മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ച കണ്ടുകൊണ്ടിരുന്നത്‌.

വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൈലപ്രാ സഹകരണ  ബാങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്നറിഞ്ഞപ്പോള്‍ നിക്ഷേപകര്‍ ആകെ പരിഭ്രാന്തിയിലായിട്ടുണ്ട്. ഇത് മറ്റുള്ള ബാങ്കുകളെയും സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ലോണ്‍ ഇടപാടുകള്‍ മിക്ക ബാങ്കുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പരമാവധി ചെലവുചുരുക്കി മുമ്പോട്ടു പോകുകയാണ് പലരും. നിക്ഷേപം പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് അവധി പറഞ്ഞാണ് ഇത് മടക്കി നല്‍കുന്നത്. സാമ്പത്തിക പ്രസിസന്ധി മിക്ക ബാങ്കുകളിലും ഉണ്ടെന്ന് വ്യക്തമാണ്. മൈലപ്രാ ബാങ്ക് വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ഇതോടെ വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും പ്രതിസന്ധിയിലേക്ക് നീങ്ങും.

ഊതിപ്പെരുപ്പിച്ച കഥകളുമായി മൈലപ്രാ ബാങ്ക് ഇപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കാരണക്കാരാണ്. ഇവരുടെ തെറ്റായ നടപടികള്‍മൂലം ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാകുകയാണ്. പ്രസിസന്ധിയുണ്ടാകുമ്പോള്‍ സഹകരണ മേഖലയിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതണം. ഉദ്യോഗസ്ഥരും ആവശ്യമായ പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കണം. എന്നാല്‍ മൈലപ്ര ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പിലെ ചില  ഉദ്യോഗസ്ഥര്‍പോലും ശത്രു പക്ഷത്തുനിന്ന് പൊരുതുകയാണ്.

മൈലപ്രാ ബാങ്കിലെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു ഉള്‍പ്പെടെയുള്ള ചില ജീവനക്കാര്‍ ആരോപണ വിധേയരാണ്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. എന്നാല്‍ ജില്ലയിലെതന്നെ ഏറ്റവും മികച്ച സഹകരണ ബാങ്കായ മൈലപ്രാ ബാങ്ക് പൂട്ടിക്കുവാനായിരുന്നു പലരും അതീവ താല്‍പ്പര്യം കാണിച്ചത്. ഇതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരുന്നത് മറ്റുള്ള സഹകരണ ബാങ്കുകളാണ്. ജില്ലയിലെ ചില ബാങ്കുകള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ സഹകരണ മേഖല വന്‍ വിപത്തിലേക്ക് നീങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...