വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അമ്മ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാർ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അമ്മ. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടരുന്ന സിബിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അമ്മ പാലക്കാട് പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിൽ നിന്നും കേസ് കൊച്ചിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതായി അറിയില്ല. അങ്ങനെ വന്നാൽ അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന് ഐപിഎസ് നൽകാനുള്ള നീക്കം ഉപേക്ഷിച്ചതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചത്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുടെ ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...