തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ. സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സർക്കാർ മുദ്രകുത്തുകയാണ്. മന്ത്രിമാർ വന്ന് ‘ഷോ കാണിക്കല്ലേ ‘ എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശൻ പറഞ്ഞു.
മുതലപ്പൊഴി വിഷയത്തിൽ നിയമ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. മത്സ്യത്തൊഴിലാളികളെ ഭാഗ്യത്തിനും നിർഭാഗ്യത്തിനും വിധിക്കും വിട്ടു കൊടുക്കാൻ പ്രതിപക്ഷം തയ്യാറല്ല. ആറ് മാസമായി മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണ്. ഉത്തരങ്ങൾ ഇല്ലാത്തതിനാൽ ഇത് സൗകര്യമാണ്. നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവകരമായ കാര്യങ്ങളിൽ മറുപടിയില്ല. ആഭ്യന്തര ഭരണത്തിൽ നാണം കെട്ട കാര്യങ്ങളാണ് നടക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കും. മനുഷ്യാവകാശ കമ്മീഷനായി ജസ്റ്റിസ് മണി കുമാറിന്റെ നിയമനത്തിൽ വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. കാരണം നോട്ടായി മുഖ്യമന്ത്രിക്ക് നൽകും. അതിന് ശേഷം മാധ്യമങ്ങളെ അറിയിക്കും. വധിക്കാൻ ശ്രമിച്ചു എന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണ്. പാർട്ടി കോടതിയിൽ തീർക്കേണ്ട വിഷയമല്ല അതെന്നും സതീശൻ പറഞ്ഞു. നിയമസഭയ്ക്ക് അകത്ത് എന്തു പറയണമെന്ന് സുരേന്ദ്രൻ പഠിപ്പിക്കേണ്ടതില്ലെന്നും നിയമസഭയുടെ ഗേറ്റിന് പുറത്ത് നിൽക്കാനാണ് സുരേന്ദ്രന്റെ പാർട്ടിയോട് ജനങ്ങൾ പറഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന് മറുപടിയായി സതീശൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































