തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകന്‍ ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകന്‍ ചാണ്ടി ഉമ്മൻ. തനിക്ക് അദ്ദേഹം ദൈവ തുല്യനായിരുന്നു. നിവേദനവുമായി കല്ലറയിലേക്ക് ആളുകൾ എത്തുന്നത് അവരുടെ വിശ്വാസമാണെന്നും അതിനെ ആ രീതിയിൽ തന്നെ മനസിലാക്കുന്നു എന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ജ​ഗതിയിലെ പുതുപ്പള്ളി വീട്ടിൽ വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘കേരളത്തിൽ നിരവധി പേർ അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായും സുഹൃത്തായും കാണുന്നുണ്ട്. അങ്ങനെയൊരാളുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട. അത് അവരുടെ ഇഷ്ടം. ഏത് തരത്തി‍ൽ അദ്ദേഹത്തെ കണ്ടാലും അത് അവരുടെ ഇഷ്ടം. അവരുടെ വിശ്വാസം. എന്നെ കരുതിയത് പോലെ ആണ് അദ്ദേഹം അവരെയും കരുതിയതെങ്കിൽ അവർക്ക് അദ്ദേഹത്തോട് ആ ബന്ധം കാണും. ഓരോരുത്തരുടെയും വ്യക്തിപരമായി വിശ്വാസവും കാര്യങ്ങളുമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല.’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം രം​ഗത്തെത്തി. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെയും നിലപാട്.

വാഴ്ത്തു പാട്ടുകളും മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്‍റെ പ്രതികരണം. കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...