പത്തനംതിട്ട : കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. എൻ ബാബു വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗമായും ഓഫീസ് ചാർജുള്ള പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരികയാണ്.
കെ.എസ്.സി ജില്ല പ്രസിഡന്റ് , യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് , പാർട്ടി ജില്ല വൈസ് പ്രസിഡന്റ് , പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, 1990 മുതൽ പാർട്ടി ജില്ല ജനറൽ സെക്രട്ടറിയായും, ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി അംഗം, ജില്ല ജനറൽ ആശുപത്രി ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ജോർജ് മാത്യൂ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് എൻ. ബാബു വർഗീസ്.