പത്തനംതിട്ട : പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് പെർഫോമൻസ് ആൻഡ് ഓഡിറ്റ് വിഭാഗം നിർത്തലാക്കുന്നതിനെതിരെ കേരള എൻജിഒ അസോസിയേഷൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ മുമ്പിൽ ധര്‍ണ്ണ നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധര്‍ണ്ണ സമരം കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷൈനു സാമുവേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിലീപ് ഖാന്‍ അധ്യക്ഷത വഹിച്ചു. പ്രശാന്ത് സി എസ്സ്, ഡി.ഗീത, ഷമീർ തുടങ്ങിയവർ സംസാരിച്ചു.
കേരള എൻജിഒ അസോസിയേഷൻ മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment