പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി മാര്‍ ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകന്‍ വൈശാഖ് (20), കോതമംഗലം കുത്തുകുഴി കളരിയ്ക്കല്‍ മാത്യുവിന്റെ മകന്‍ ബേസില്‍ (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ബേസിലിന്റെ  മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെരിയാര്‍ തീരത്ത് കൂട്ടുകാരുമൊത്ത് പന്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. കളിക്കുന്നതിനിടെ വെളളത്തില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും, നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. വൈകിട്ട് 7.30 ന് തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. പെരിയാറില്‍ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...