പിണറായി സർക്കാർ ജനങ്ങളെ ഷോക്ക് അടിപ്പിക്കുന്നു ; കേരള യൂത്ത് ഫ്രണ്ട് എം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് അമിത ബില്ല് നൽകി കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷ സർക്കാർ ഷോക്കടുപ്പിക്കുകയാണെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക. വൈദ്യുതി ചാര്‍ജ്ജ് കൊള്ളക്കെതിരെയും  പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും  കേരള യൂത്ത് ഫ്രണ്ട് എം നടത്തിയ ധർണ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല കെഎസ്ഇബി ഭവന് മുമ്പിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണെണ്ണ വിളക്ക് തെളിയിച്ചും മണ്ണപ്പം ചുട്ടുമായിരുന്നു യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദീപക് മാമൻ മത്തായി, ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറമ്പൻ, സുമേഷ് ആൻഡ്രൂസ്, വിജയ് മരേട്ട്, ജില്ലാ ഭാരവാഹികളായ ജോജി പി തോമസ്, മനോജ് മടത്തുംമൂട്ടിൽ, ബെന്നി മനക്കൽ, നെബു തങ്ങളത്തിൽ, ചാൾസ് ചാമത്തിൽ, കെ എസ് സി ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ, മാത്യൂസ് ചാലക്കുഴി, സഞ്ചു ചാക്കോ, രാജേഷ് പള്ളത്ത്  എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...