തണ്ണിത്തോട്ടിൽ ഇടതിനെയും വലതിനെയും വെട്ടി വീഴ്ത്തി എൻ ലാലാജി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ മേക്കണം പതിനാലാം വാർഡിൽ സിപിഎം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ അടക്കം പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച എൻ ലാലാജി മികച്ച വിജയം നേടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ തിരഞ്ഞെടുപ്പിന് മുൻപ് എൻ ലാലാജിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എൽ ഡി എഫ് സ്ഥാനാർഥിയും സി പി എം മുൻ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രവീൺ പ്രസാദ്, യു ഡി എഫ് സ്ഥാനാർഥി അജയൻപിള്ള ആനിയ്ക്കനാട്ട്, എൻ ഡി എ സ്ഥാനാർഥി സോമരാജൻ എന്നിവരാണ് ലാലാജിക്ക് എതിരെ മത്സരിച്ചത്.

മൂന്ന് മുന്നണികളെയും പരാജപ്പെടുത്തി ജീപ്പ് അടയാളത്തിൽ മത്സരിച്ചു വിജയിച്ച എൻ ലാലാജി മുന്നണികൾക്ക് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. സിപിഎമ്മിന്റെ തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ ആണ് ലാലാജി. നിരവധി ജനകീയ സമരങ്ങൾക്കും ലാലാജി നേതൃത്വം കൊടുത്തിരുന്നു. പ്രബലമായ മൂന്ന് മുന്നണികളെ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മേക്കണം വാർഡികൾ പരാജയപ്പെടുത്തി വിജയം നേടിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥിയായ എൻ ലാലാജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...