സി.പി.എമ്മിനെ തകർക്കാൻ നോക്കേണ്ട , ഇതൊന്നും കണ്ട് ഭയക്കില്ല ; ഇ.ഡി നടപടിക്കെതിരെ ആഞ്ഞടിച്ച് എൻ.എൻ. കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസിലെ ഇ.ഡി അന്വേഷണത്തെയും റെയ്ഡുകളെയും രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. ഇത് രാഷ്ട്രീയമായ നീചവും ഗൂഢാലോചനയുടെ ഭാഗവുമായ നീക്കമാണെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കങ്ങൾ’ സി.പി.എമ്മിനെ ഭയപ്പെടുത്താനാണ് ലക്ഷ്യമെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. “സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കങ്ങൾ. അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമാണ് സി.പി.ഐ.എം. ഇതിലും വലിയ അടിച്ചമർത്തലുകൾ നേരിട്ടാണ് ഈ പാർട്ടി വളർന്നു വന്നത്. നേതാക്കളെ ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാമെന്ന് ആരും കരുതേണ്ട,” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബിജെപിയുടെ രാഷ്ട്രീയ വിഭാഗമായി ഇ.ഡി കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഒരു രാഷ്ട്രീയ വിഭാഗമായി മാറിയിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ ബിജെപി നൽകുന്നത്. കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...