പത്തനംതിട്ട ആര്‍.ടി.ഒ ക്ക് ഗുരുതരമായ വീഴ്ച – മാന്‍സ് ഫീല്‍ഡ് ബാറുകള്‍ ഘടിപ്പിക്കാത്ത ചരക്കുവാഹനങ്ങള്‍ക്ക് ഫിറ്റ്നസ് – കൊലയാളി വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപ്പായുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനാപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി ലോറികളുടെ പിന്നില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട മാന്‍സ്ഫീല്‍ഡ് ബാറുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ എണ്ണം ജില്ലയില്‍ വ്യാപകമാകുന്നു. ഇത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും കണ്‍മുമ്പിലൂടെ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞിട്ടും നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ലോറികളും ടിപ്പറുകളും തടഞ്ഞുനിര്‍ത്തി ഓവര്‍ലോഡിന് പിഴ ഈടാക്കുന്നവര്‍ ഈ ഗുരുതരമായ നിയമലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്. ലോറികള്‍, ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ പുറകില്‍ മറ്റുവാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ ഉണ്ടായാല്‍ പുറകില്‍ ഇടിക്കുന്ന വാഹനം വലിയ വാഹനത്തിന്റെ അടിയില്‍ പോകാതെ തടഞ്ഞു നിര്‍ത്തുന്ന വലിയ കട്ടികൂടിയ പൈപ്പുകളാണ് മാന്‍സ്ഫീല്‍ഡ് ബാറുകള്‍. ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഏറെ സുരക്ഷ നല്‍കുന്നതാണ് മാന്‍സ്ഫീല്‍ഡ് ബാറുകള്‍.

കേന്ദ്ര സര്‍ക്കാര്‍ നിയമ പ്രകാരം രാജ്യത്തെ ഭാരം വഹിക്കുന്ന എല്ലാ വലിയ വാഹനങ്ങള്‍ക്കും ഇത്തരത്തില്‍ സംവിധാനം ഉണ്ടായിരിക്കണം എന്നാണ് നിയമം. വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുമ്പോഴും ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പലതിനും ഇത്തരത്തില്‍ മാന്‍സ്ഫീല്‍ഡ് ബാറുകള്‍ ഘടിപ്പിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഇത് വലിയ അപകടങ്ങള്‍ക്കും കാരണമായി തീരാറുണ്ട്. ജില്ലയില്‍ ഒരു ദിവസം നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്. ഈ വാഹനാപകടങ്ങളില്‍ കൂടുതലും വലിയ വാഹനങ്ങള്‍ മൂലമാണ് സംഭവിക്കുന്നതും. ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടങ്ങളില്‍ പെടുന്നവയില്‍ കൂടുതലും.

ജില്ലയിലെ പാറമടകളില്‍ നിന്നും പാറ ഉത്‌പന്നങ്ങള്‍ കയറ്റി പോകുന്ന വലിയ ടിപ്പര്‍ ലോറികള്‍ നിരവധിയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം ലോറികളിലും ഇത് കാണാനില്ല. ചീറിപ്പായുന്ന ലോറികള്‍ പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ മാന്‍സ്ഫീല്‍ഡ് ബാറുകള്‍ ഇല്ലാത്തത് വലിയ അപകടങ്ങള്‍ക്ക് കാരണമായി തീരുന്നുണ്ട്.  മാന്‍സ്ഫീല്‍ഡ് ബാറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ മൂലം സംഭവിക്കുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരും അനവധിയാണ്. 2004, 2005 വര്‍ഷങ്ങളിലാണ് രാജ്യത്തെ എല്ലാ ചരക്ക് വാഹനങ്ങളിലും മാന്‍സ്ഫീല്‍ഡ് ബാറുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന് നിയമം വന്നത് എങ്കിലും 2014 ലാണ് ഇത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....