ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; കേസ് ഡയറി തിരുത്തലിൽ എഡിജിപിക്കെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ കേസ് ഡയറി തിരുത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക. റിപ്പോർട്ട്‌ കിട്ടിയാൽ സർക്കാർ വിശദീകരണം തേടും. അതേസമയം, യൂത്ത് കോൺഗ്രസുകാരെ മർദിച്ച പോലീസുകാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ കേസ് ഡയറി തിരുത്തലിലാണ് എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻ്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...