റായ്പുര്‍: നക്സലേറ്റുകള്‍ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഛത്തീസ്ഗഡില്‍ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കോണ്‍സ്റ്റബിള്‍ സന്നു പൂനെത്തിനെ ഒരു സംഘം നക്സലേറ്റുകള്‍ പൊന്ഡം ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്.
തുടര്‍ന്ന് ഇന്ന് രാവിലെയോടെ കേഷ്കുതുള് ഗ്രാമത്തിലുള്ള നദിക്കരയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗംഗാലൂര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ സന്നു പൂനം അവധിയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള ആക്രമണമാണ് മരണകാരണമെന്ന് പോലീസ് വെളിപ്പെടുത്തി.