വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് ഒരുപാടുപേര്‍ ബി ജെ പിയിലേക്ക് വരുമെന്ന് പന്തളം പ്രതാപന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ഒരുപാടുപേര്‍ ബി ജെ പിയിലേക്ക് വരുമെന്ന് അടൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍. ധാരാളം ആളുകള്‍ ബി ജെ പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വരുന്നവരുടെ പേരെടുത്ത് പറയുന്നില്ല. പക്ഷേ, വരുംദിവസങ്ങളില്‍ അതുണ്ടാകുമെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

ഏറെ വിജയപ്രതീക്ഷയോടെയാണ് അടൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. വോട്ടര്‍മാരുടെ പ്രതികരണം കാണുമ്പോള്‍ ഏറെ വിജയപ്രതീക്ഷയാണുളളത്. മണ്ഡലത്തിലെ കുടിവെളള പ്രശ്‌നവും മാലിന്യപ്രശ്‌നവും പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപന്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബി ജെപിയില്‍ ചേര്‍ന്നത്. ഇതിനുപിന്നാലെയാണ് അടൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പന്തളം പ്രതാപനെ ബി ജെ പി പ്രഖ്യാപിച്ചത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...