ഭര്‍തൃപിതാവിനെയും മാതാവിനെയും ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ; മരുമകള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വയോധികരായ ഭര്‍തൃപിതാവിനെയും മാതാവിനെയും ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍. അക്രമത്തില്‍ ദമ്പതികളുടെ ഇരുകാലുകളും തകര്‍ന്നു. സംഭവത്തില്‍ ദമ്പതികളുടെ പരാതിയില്‍ മരുമകളെ പോലീസ് അറസ്റ്റുചെയ്തു. നെല്ലിമൂട് കുന്നക്കാട്ടില്‍ ഷൈലാമ്മയെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍തൃപിതാവിനെയും മാതാവിനെയും ഇവര്‍ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ആക്‌ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരുകാലുകളും തളര്‍ന്ന ദമ്പതികളുടെ സഹായത്തിനായി നിര്‍ത്തിയിരുന്ന ഹോം നഴ്‌സാണ് സംഭവം സമൂഹമാധ്യമത്തിലൂടെ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ബി എസ് സുനീഷ് ബാബു, കീഴ്വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ സി ടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...