നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സഭാ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്താനും തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്‍റെതാണ് തീരുമാനം. ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാര്‍ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ ക്രൈസ്തവ നാടാരും ഒബിസിയില്‍ വരും. തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ഉദ്യോഗസ്ഥ തല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയടക്കം അടങ്ങുന്നതാണ് സമിതി. ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ചാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...