കോവിഡ് വന്ന് മരിച്ചാലും ജനങ്ങൾ ആഗ്രഹിക്കുന്നത് ഭരണം മാറണമെന്ന് : യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയമോഹൻ. അതുകൊണ്ടാണ് ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നത്. യാത്രയിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ മലപ്പുറത്ത് പറഞ്ഞു.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 400 പേർക്കെതിരെ കേസെടുത്തതിലാണ് പി.ടി അജയമോഹന്‍റെ പ്രതികരണം. തളിപ്പറമ്പ് മലപ്പുറം മലപ്പുറം പോലീസാണ് കേസെടുത്തത്. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്. ജനുവരി 31നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐശ്വര്യകേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലാണ് പര്യടനം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...