വായിച്ചുവളരാന്‍ പുസ്തകശാലയുമായി പ്രശാന്തി പബ്ലിക് സ്‌കൂളിലെ നല്ലപാഠം യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി: വായനാദിനത്തോടനുബന്ധിച്ച് കോന്നി പ്രശാന്തി പബ്ലിക് സ്‌കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 19-ന് ആരംഭിച്ച് 25 -ന് അവസാനിക്കുന്ന വായനാ വാരത്തിനും, ജൂലൈ 18 -ന് അവസാനിക്കുന്ന വായനാ മാസാചരണത്തിനും തുടക്കംകുറിച്ചു. വായനാദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി അല്‍ഫിയ ജലീല്‍ നിര്‍വ്വഹിച്ചു. വായനയുടെ സ്വാധീനം എങ്ങനെയാണ് വ്യക്തിത്വവികാസത്തിലേക്ക് നയിക്കുന്നതെന്ന് ഉദാഹരണസഹിതം വ്യക്തമാക്കിയ അല്‍ഫിയ, താന്‍ രചിച്ച പുസ്തകങ്ങളായ ‘പറയാനുള്ളത് കേള്‍ക്കാമോ’, ‘കുട്ടുറുമ്മീസ്’, ‘ചീന്തിയെടുത്തവ ‘ എന്നിവ സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

കഥ, കവിത, നോവല്‍, വിവിധ മാഗസിനുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയില്‍ ക്രമീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. ശ്രീകുമാര്‍ വായനാദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിര്‍മ്മല പിള്ളയുടെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എന്‍.മനോജ്, ട്രസ്റ്റ് അംഗം കെ.എസ്.ശശികുമാര്‍, റിപ്പബ്ലിക്കന്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രമോദ് കുമാര്‍, നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ഷിജി വി, സംഗീത എസ്.നായര്‍, അധ്യാപികയായ മായ ജി.നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...