നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു ; പോലീസില്‍ പരാതിപ്പെടുമെന്ന് പ്രിന്‍സിപ്പല്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ കായം കുളം എം എസ് എം കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഈ വിഷയം അന്വേഷിക്കാന്‍ വേണ്ടി ആറംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.കേരള സര്‍വ്വകലാശാല നല്‍കിയ തുല്യതാ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന് പ്രവേശനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി നിയമത്തിന് വിധേയമായാണ് നിഖിലിന് പ്രേവശനം കൊടുത്തത്. 28-1-2022 ലാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്നും പ്രിന്‍സിപ്പില്‍ പറഞ്ഞു. കലിംഗ സര്‍വ്വകലാശാലയുടെ ബികോം സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കിയാണ് നിഖില്‍ തോമസ് എം കോമിന് പ്രവേശനം നേടിയത്. എന്നാല്‍ കലിംഗ സര്‍വ്വകലാശാല ഇയാള്‍ തങ്ങളുടെ സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലന്ന് വ്യക്തമാക്കുകയുണ്ടായി. അതോടെയാണ് നിഖില്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണ് എന്ന് വ്യക്തമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...