വേറിട്ട കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിന് വായന സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വേറിട്ട കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിന് വായന സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വളര്‍ച്ചയുടെ ഓരോഘട്ടത്തിലുമുള്ള ചിന്തകളും വൈകാരികതയും വ്യത്യസ്തമാണ്. ഇത് മനസിലാക്കുന്നതിന് വായന സഹായിക്കുന്നു. വായനയ്ക്ക് വേണ്ടി സമയം കണ്ടെത്തണം. സംശയങ്ങള്‍ തീര്‍ക്കുന്നതിനു ഗൂഗിള്‍ ഉപയോഗിക്കുന്നുവെങ്കിലും ലഭിക്കുന്ന അറിവുകള്‍ എല്ലാം ശരിയാകണമെന്നില്ല. വ്യക്തിയുടെ ബൗദ്ധികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് വായന പ്രധാനപ്പെട്ടതാണ്. ചിന്താശക്തിയും അവലോകനവും ഭാവനയെ ഉത്തേജിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യത്തിനും ആസ്വാദനത്തിനും വായന സഹായിക്കുന്നു. സ്‌കൂളില്‍ വായനക്ലബ് രൂപീകരിക്കണം. വായനയെ പരിപോഷിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ അഭിരുചിയനുസരിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടംകണ്ടെത്തണം. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കും. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ നെല്ലിക്കാല ഗവ എല്‍പി സ്‌കൂള്‍ വരെ സ്‌കൂള്‍ സോണാക്കും. ഈ ഭാഗത്ത് നടപ്പാതയ്ക്ക് കൈവരി വയ്ക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മാനസികമായ ജീവിത നിലവാരം ഉയര്‍ത്താന്‍ വായനാശീലം അനുപേക്ഷണീയമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വായനയ്ക്ക് വേണ്ടി നീക്കി വയ്‌ക്കേണ്ട സമയം ഇലക്ട്രോണിക് മീഡിയ അപഹരിച്ചുകൊണ്ടിരികയാണ്. അറിവ് നേടുന്നതിന് മാത്രമായിരിക്കണം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത്. പുതുതലമുറ പുസ്തക വായനയിലേക്ക് മടങ്ങി വരണം. ഇതിനായി വായനാ മത്സരങ്ങള്‍ സംഘടിപ്പിക്കണം. വിജ്ഞാനപ്രദമായ രീതിയില്‍ ജീവിതത്തെ ഉയര്‍ത്തികൊണ്ട് വരാന്‍ ബോധപൂര്‍വമുള്ള വായന സഹായിക്കും. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും സാംസ്‌കാരിക സംഘടനകളും സംയുക്തമായി വായന ശീലത്തെ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പുഷ്ഠിപ്പെടുത്താനും പ്രയത്നിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉള്ളിലെ കൗതുകത്തേയും ജിജ്ഞാസയേയും സര്‍ഗാത്മകതയേയും തെട്ടുണര്‍ത്തുന്നതാണ് പുസ്തകങ്ങളെന്ന അത്ഭുത ജാലകങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ.ഡോ.എബ്രാഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലികൊടുത്തു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം പ്രൊഫ. ടി.കെ.ജി നായര്‍ വായനാനുഭവം പങ്കുവച്ചു. ജില്ലാഭരണകേന്ദ്രം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മറ്റ് വിവിധ വകുപ്പുകളും സംയുക്തമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെയാണ് വായനാ പക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്.

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി. പ്രദീപ്കുമാര്‍, കാന്‍ഫെഡ് പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ കെ.എന്‍. മോഹന്‍ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ടി. രമ്യ, എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്. ബീന, ഹെഡ്മിസ്ട്രസ് എസ്.പുഷ്പ, പിടിഎ പ്രസിഡന്റ് തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...