കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേര് നീക്കുന്നതായി ആരോപിച്ച് യുഡിഎഫ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ വടകര ആർഡിഒ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേരുകൾ വെട്ടിമാറ്റുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്. അർഹരായ പല വോട്ടർമാരെയും മുന്നറിയിപ്പുകളില്ലാതെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധക്കാർ പറയുന്നു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും, അന്യായമായി നീക്കം ചെയ്ത പേരുകൾ വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് മുന്നണിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...