ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തി​ഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദ​ഗോവിന്ദം ഭജൻസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തി​ഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദ​ഗേവിന്ദം ഭജൻസ്. സോഷ്യൽമീഡിയ പേജിലാണ് വിശദീകരണം. അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചുവെന്ന് ക്രിസ്ത്യൻ ഭക്തി​ഗാനം പാടിയ സംഭവത്തിൽ വിശദീകരിച്ചു.

വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചതെന്നും യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല.

ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നുവെന്നും നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ലെന്നും അവർ കുറിച്ചു. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്തയെന്നും ഇവർ വ്യക്തമാക്കി.

ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദ​ഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രം​ഗത്തെത്തി. എന്നാൽ, ചിലർ വിമർശനവുമായും രം​ഗത്തെത്തി.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...