വെച്ചൂച്ചിറ കൂത്താട്ടുകുളം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വെച്ചൂച്ചിറ കൂത്താട്ടുകുളം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. പകൽസമയത്തും രാത്രിയിലും ഒരുപോലെ ജനങ്ങൾക്ക് ഭീഷണിയുയർത്തി അഞ്ചും പത്തും നായ്ക്കളടങ്ങുന്ന സംഘങ്ങളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കുമാണ് ഇവ വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വാഹനങ്ങളുടെ പിന്നാലെ ഓടുന്നതും പെട്ടെന്ന് മുന്നിലേക്ക് ചാടിവീഴുന്നതും പതിവായതോടെ അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്.

മുമ്പ് ഈ മേഖലയിൽ പേപ്പട്ടിയുടെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളിൽ കൂടുതൽ ആശങ്ക പരത്തിയിരിക്കുകയാണ്. തെരുവുനായ്ക്കൾക്ക് പുറമെ കുറുനരികളുടെ ശല്യവും വർദ്ധിച്ചതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...