തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം : ലഭിച്ചത് 9 പേരുടെ മൃതദേഹം , രക്ഷാപ്രവർത്തനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവ സ്ഥലത്തെ സമീപ കുളത്തിലും പരിശോധന നടത്തുകയാണ്. സ്‌കൂബാ സംഘം സ്ഥലത്തെത്തി. അതേസമയം സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു.

മുണ്ടത്തിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെയും പ്രദേശത്തുള്ള മറ്റു ചില വീടുകൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്. അതേസമയം സംഭവ സ്ഥലത്ത് വീണ്ടും ചെറു പൊട്ടിത്തെറി ഉണ്ടായി. അവശേഷിച്ച മരുന്നാണ് പൊട്ടിത്തെറിച്ചത്. അതേസമയം സ്ഫോടനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാരൻ ലിജോ പറഞ്ഞു. വീടിനോട് ചേർന്നുള്ള വയലിൽ നിന്നാണ് ആദ്യ മൃതദേഹം കിട്ടിയത്. ആളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കനത്ത ചൂട് കാരണം രക്ഷപ്പെടുത്താൻ പോകാൻ കഴിഞ്ഞില്ലെന്നും ലിജോ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...