ചെങ്ങന്നൂർ : തിരുവൻവണ്ടുർ നന്നാട് കോട്ടയത്ത് കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 17 മുതൽ 28 വരെ തീയതികളിൽ നടക്കും. യജ്ഞാചാര്യൻ മാവേലിക്കര എസ് .ജയനും യജ്ഞ പൗരാണികർ പള്ളിക്കൽ ചന്ദ്ര ബാബവും പുതിയവിള ഗോപനും യജ്ഞ ഹോതാവ് കേശവൻ നമ്പൂതിരിയുമാണ്
17 മുതൽ 19 വരെ പറയ്ക്കെഴുന്നള്ളിപ്പ് , 19-ന് രാവിലെ 5.30ന് ഗണപതി ഹോമം, തുടർന്ന് അഖണ്ഡനാമജപ യജ്ഞം, 25-ന് രാത്രി 8 -ന് ദുർഗ്ഗാ ബാലഗോകുലം നന്നാട് സർഗ്ഗോത്സവം, 26-ന് ഉച്ചയ്ക്ക് 3-ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 7.30-ന് ഭദ്രകാളി തീയാട്ട് ( ശ്രീഭദ്രാ കലാരത്നം കണ്ണമംഗലം സുബ്രഹ്മണ്യസ്വാമി ആന്റ് പാർട്ടി ), 27-ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ദേവീ ഭാഗവത പാരായണം. 6.45 ന് കുങ്കുമാഭിഷേകം, രാത്രി 8 -ന് കുത്തിയോട്ട ചുവടും പാട്ടും ( അവതരണം ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്ര വിജയരാഘവ കുറുപ്പും സംഘവും ), മീനഭരണി ദിവസമായ 28-ന് രാവിലെ 6 ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, നവകം , പഞ്ചഗവ്യം എന്നീ വിശേഷാൽ പൂജകൾ നടക്കും. 8.30 ന് സോപാന സംഗീതം, 9 -ന് പൊങ്കാല സമർപ്പണം മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരി പൊങ്കാല അടുപ്പിലേയ്ക്ക് അഗ്‌നി പകരും.ഉച്ചയ്ക്ക് 12-ന് ഹരിനാമ ഘോഷം ,1-ന് സമൂഹസദ്യ, വൈകിട്ട് 7-ന് തിരുവൻവണ്ടുര്‍ മഹാക്ഷേത്രത്തിൽ നിന്നും കോട്ടയത്തു കാവിലേയ്ക്ക് ഭഗവതിയുടെ എതിരേല്പ് ഘോഷയാത്രയും തിരുമുൻപിൽ വേലയും വിളക്കും. 10 – ന് അൻപൊലി സമർപ്പണം. 11ന് പുറക്കളത്തിൽ വലിയ ഗുരുതി.