കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : മേപ്പാടിയില്‍ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം.നാരായണന്‍ (നാണു 75 ) ആണ് മരിച്ചത്. വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വന്തം കടയുടെ മുകള്‍നിലയില്‍ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. നാളെ മാനന്തവാടി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൂത്തുപറമ്പിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. ഭാര്യ : നളിനി. മക്കള്‍ : നൈഷ്, നിത്യ. മരുമകന്‍: നീലേഷ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...