നാറാണംമൂഴിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു : എല്‍.ഡി.എഫ് സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതുമൂലം ടി.പി.ആര്‍ കൂടുന്നുവെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടികളാണ് കണ്ടുവരുന്നത്. സര്‍വ്വകക്ഷി യോഗം വിളിച്ചെങ്കിലും അത് പ്രഹസനമാക്കുകയാണ് ചെയ്തത്. തന്‍മൂലം കോവിഡ് കണക്കില്‍ ഇപ്പോഴും സി കാറ്റഗറിയിലാണ് പഞ്ചായത്ത്.

കഴിഞ്ഞ രണ്ടു മാസക്കാലമായി ടി.പി.ആര്‍ 15% താഴാതെ നില്‍ക്കുകയാണ്. കോവിഡ് വാക്സീന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മൊബൈലില്‍ മെസേജ് എത്തിയിട്ടും അവര്‍ക്ക് ഡോസ് കിട്ടുന്നില്ല. മുന്‍ഗണന എന്നതില്‍ ഉപരി ഭരണകക്ഷി അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കാണ് വാക്സീന്‍ ലഭിക്കുന്നതെന്ന് പരാതി വ്യാപകമാവുകയാണ്. പല കാര്യങ്ങളിലും പക്ഷപാദപരമായ നിലപാടാണ് പഞ്ചായത്ത് ഭരണസമിതി കാട്ടുന്നത്. സര്‍വ്വകക്ഷി യോഗം വിളിച്ച് നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് ടി.പി.ആര്‍ കുറയ്ക്കാന്‍ വേണ്ടുന്ന നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം.

പഞ്ചായത്ത് തല ആര്‍.ആര്‍.ടി പ്രവര്‍ത്തനം നിലവില്‍ നിര്‍ജീവമാണ്. എച്ച്.എം.സി പുനസംഘടനയില്‍ യു.ഡി.എഫ് രാഷ്ട്രീയ അതിപ്രസരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുവാന്‍ ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികള്‍ക്ക് എല്‍.ഡി.എഫ് തയ്യാറാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. കണ്‍വീനര്‍ മോഹന്‍രാജ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍ സന്തോഷ് കുമാര്‍, ജോയി ഏഴകുന്നേല്‍, വി.ജി റെജി, വി.ടി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...