മരണകാരണം കമ്പിവടികൊണ്ടുള്ള ശക്തമായ അടി ; കുന്നുംപുറത്തെ ഓട്ടോ ഡ്രൈവറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കമ്പിവടി കൊണ്ട് നെഞ്ചത്തേറ്റ ശക്തമായ അടിയാണ് എറണാകുളം കുന്നുംപുറത്തെ ഓട്ടോ ഡ്രൈവറുടെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുന്നുംപുറം സ്വദേശിയായ കൃഷ്ണകുമാറാണ് ഇന്നലെ കൊല്ലപ്പെട്ടത്. പ്രതികൾക്കെതിരെ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തും. എറണാകുളം എആർ ക്യാമ്പിലെ പോലീസ് ഉദ്യേഗസ്ഥനടക്കം ആറു പേരാണ് കേസിലെ പ്രതികൾ.

ഇവരെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മദ്യപിച്ച് കൊണ്ടിരുന്ന പ്രതികൾ കൃഷ്ണകുമാറിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലുൾപ്പെട്ട പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...