വൈദ്യുതി മന്ത്രിയുടെ ഉത്തരവിന് പുല്ലുവില ; കെ.എസ്.ഇ.ബി യുടെ നുറുങ്ങുവെട്ടത്തില്‍ അറുപതോളം കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : പുന്നോൺ, വട്ടത്തറ, വെട്ടിമൂട്ടിൽ ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായില്ല. ഒരു വർഷത്തിലേറെയായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കാണാതെ വന്നപ്പോൾ ആറു മാസം മുൻപ് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് അദാലത്തിൽ  നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവിടെ  ത്രീ ഫേസ് ലൈൻ സ്ഥാപിക്കാൻ  മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നടപ്പിലാക്കിയിട്ടില്ല.

സന്ധ്യ കഴിഞ്ഞാൽ ലൈറ്റിനൊപ്പം മെഴുകുതിരിയും കത്തിച്ച് വെയ്ക്കേണ്ട അവസ്ഥയിലാണ്  പ്രദേശവാസികൾ. ഇലക്ട്രോണിക് ഉപകരണങ്ങൾ സന്ധ്യ കഴിഞ്ഞാൽ പ്രവർത്തിക്കില്ല. വട്ടക്കാവ് ജംഗ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോര്‍മറിൽ നിന്നാണ് ഈ ഭാഗങ്ങളിലേക്ക്  വൈദ്യുതി എത്തിക്കുന്നത് . അറുപതോളം വീട്ടുകാരാണ് വോൾട്ടേജില്ലാതെ വിഷമിക്കുന്നത്. അദാലത്തിൽ ഉണ്ടായ തീരുമാനപ്രകാരം ഈ പ്രദേശത്ത് ത്രീ ഫേസ് ലൈൻ സ്ഥാപിക്കുന്നതിന്  കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ  ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...