ഇന്ത്യയിലെ വൻ മയക്കുമരുന്ന് മാഫിയാസംഘത്തിനെ പൂട്ടി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യയിലെ വൻ മയക്കുമരുന്ന് മാഫിയാസംഘത്തിനെ പൂട്ടി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. നവി മുംബൈ സ്വദേശി നവീന്‍ ഛിച്ച്കാര്‍ എന്ന മയക്കുമരുന്ന് തലവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ലഹരി സംഘത്തെയാണ് മുംബൈ എന്‍സിബി പിടികൂടിയത്. സംഘവുമായി ബന്ധപ്പെട്ട ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെയായി 1,128 കോടി രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് സംഘം നടത്തിയത്. കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്ന് എയര്‍ കാര്‍ഗോ വഴി മുംബൈയിലെത്തിക്കുന്ന മയക്കുമരുന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റിരുന്നു. മുംബൈ വഴിയുള്ള മയക്കുമരുന്ന് കടത്ത് ജനുവരി ഒന്നാം തീയതി എന്‍സിബി സംഘം നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘം ഏകദേശം 60 കിലോ ഹൈബ്രിഡ് കഞ്ചാവും 90 കിലോ കൊക്കെയ്‌നും വില്‍പ്പന നടത്തിയതായി സ്ഥിരീകരിച്ചത്. പിന്നാലെ ഹവാല ഇടപാടുകാരായ എച്ച് മാനേ, എച്ച് പട്ടേല്‍ എന്നിവരെ നവി മുംബൈയില്‍ നിന്ന് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഹവാല ഇടപാടിനായി ഉപയോ​ഗിക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ പ്രതികളില്‍നിന്ന് 11.54 കിലോ കൊക്കെയ്‌നും 4.9 കിലോ ഹൈബ്രിഡ് കഞ്ചാവും 1.60 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് സംഘത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. തലവനായ നവീന്‍ ക്രിമിനല്‍ സൈക്കോളജിയും ലണ്ടനില്‍നിന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....