മനാമ: ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത് ആന്റി നാർകോട്ടിക് വിഭാഗം. കളിമണ്ണുനിറച്ച നിലയിൽ ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 439 ലഹരി ഗുളികകളാണ് പിടികൂടിയത്. വിദേശ വെബ്സൈറ്റിൽ നിന്ന് ഏഷ്യൻ വംശജനായ യുവാവ് ഓർഡർ ചെയ്തതായിരുന്നു ഇത്. വിലാസം മാറി ബഹ്റൈൻ ദമ്പതികൾക്ക് ലഭിച്ച വസ്തു അഴിച്ചു നോക്കിയപ്പോഴാണ് നൈലോൺ കവറുകളിലാക്കി കളിമണ്ണ് നിറച്ച ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടത്. പാഴ്സൽ മറ്റാരുടെയോ വിലാസത്തിൽ മാറി അയച്ചതാണ്. യഥാർത്ഥ പ്രതിയെ പിടികൂടിയെന്നും അദ്ദേഹം ഓർഡർ നൽകിയ വിവരങ്ങൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























