ബിഹാറിൽ ഇന്ന് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ. 13,000 കോടിയുടെ വികസന പദ്ധതികൾ ബിഹാറിൽ മോദി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശം. രാഹുലിന്റെ യാത്രക്ക് എതിരെ അതിരൂക്ഷ വിമർശനം പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി ഉയർത്തും.

പട്നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരി പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ഗയയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസും, ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം രാഹുലിന്റെ യാത്രക്ക് ബീഹാറിൽ ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്. ആറാം ദിനം മുങ്ങേറിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. നരേന്ദ്രമോദി കൂടി ബീഹാറിൽ എത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ വിമർശനം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിൽ പോരാട്ടം കനക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...