മഹാരാഷ്ട്ര : ദിൻഡോരിയിൽ പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധവുമായി ഉളളി കർഷകർ. ഉളളി കയറ്റുമതി വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സദസിൽ നിന്ന് പ്രതിഷേധമുയർന്നത്. അൽപനേരം പ്രസംഗം നിർത്തിയ ശേഷമാണ് മോദി തുടർന്നത്. പിന്നാലെ സർക്കാർ ഉളളി കയറ്റുമതി നിരോധനം നീക്കിയെന്നും സംഭരണം വർധിപ്പിച്ചുവെന്നും മോദി പറഞ്ഞു. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റുചെയ്ത് മാറ്റി. അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നാസിക്, ദിൻഡോരി മണ്ഡലങ്ങളുടെ പ്രചരണത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ആറു മാസത്തോളം നീണ്ട ഉളളി കയറ്റുമതി നിരോധനം കഴിഞ്ഞ ആഴ്ച്ചയാണ് സർക്കാർ നീക്കിയത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1